സൗദിയിലേക്ക് ഏത് വിസയിൽ വരുന്നവർക്കും ഉംറ ചെയ്യാം

സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാതരം വിസകളിലുള്ളവർക്കും ഉംറ നിർവഹിക്കാൻ സാധിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മദീനയിലെ റൗദ സന്ദർശിക്കുന്നതിനും നിലവിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. ഇതിനു വിപരീതമായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ടൂറിസം വിസയിൽ വരുന്നവർക്ക് ഉംറ ചെയ്യാനാവില്ലെന്ന് ചില ട്രാവൽ ഏജൻസികൾ സ്വന്തമായി സർക്കുലറുകളും ശബ്ദസന്ദേശങ്ങളും വഴി തെറ്റിദ്ധാരണ പരത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം ഇപ്പോൾ ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്.

തൊഴിൽ വിസകൾ, ട്രാൻസിറ്റ് വിസകൾ, കുടുംബ സന്ദർശന വിസകൾ, ഇ-ടൂറിസ്റ്റ് വിസകൾ തുടങ്ങി എല്ലാതരം വിസകളിലും സൗദിയിൽ എത്തുന്നവർക്ക് എളുപ്പത്തിൽ ഉംറ നിർവഹിക്കാൻ സാധിക്കും.ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ‘നുസുക് ഉംറ’ എന്ന പ്ലാറ്റ്ഫോം വഴി അനുയോജ്യമായ പാക്കേജുകൾ തിരഞ്ഞെടുക്കാനും ഉംറ പെർമിറ്റ് നേരിട്ട് നേടാനും കഴിയുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply