പ്രകാശ വിസ്മയവുമായി അൽ ബിദ പാർക്കിൽ ലാന്റേൺ ഫെസ്റ്റിവൽ ഇന്ന് മുതൽ

ശൈത്യകാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദ-ഉല്ലാസ പരിപാടികളും പ്രകാശ വിസ്മയ കാഴ്ചകളുമായി ലാന്റേൺ ഫെസ്റ്റിവൽ ഇന്ന് അൽ ബിദ പാർക്കിൽ ആരംഭിക്കും. സേഫ് ഫ്ലൈറ്റ് സൊലൂഷൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പുരാതന ചൈനീസ് കലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, നൂറുകണക്കിന് പ്രകാശിക്കുന്ന ശിൽപ രൂപങ്ങളായിരിക്കും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. ചൈനയിലെ വെസ്റ്റേൺ ഹാൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ നിന്നാണ് പ്രകാശത്തിന്റെ ഉത്സവമായ ലാന്റേൺ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. അൽ ബിദ പാർക്കുമായി സഹകരിച്ച് നടത്തുന്ന ഈ ഫെസ്റ്റിവൽ 2026 മാർച്ച് 28 വരെ നീണ്ടുനിൽക്കും.

പരമ്പരാഗത ലാന്റേൺ ആർട്ടിൽ പ്രശസ്തരായ ഹെയ്തിയൻ കൾച്ചറുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. മൃഗങ്ങൾ, സസ്യങ്ങൾ, സാംസ്കാരിക ചിഹ്നങ്ങൾ എന്നിവയുടെ പ്രകാശിക്കുന്ന ശിൽപങ്ങൾ വിവിധ തീം സോണുകളിൽ പ്രദർശിപ്പിക്കും. കുട്ടികൾക്കായി ഇൻഫ്ലാറ്റബിളുകളും ആർക്കേഡ് ഗെയിമുകളും ഉൾപ്പെടുത്തി ‘ഫാമിലി ഫൺ സോൺ’ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാക്കുന്ന ഇന്റർനാഷണൽ ഫുഡ് കോർട്ടും ഇവിടെയുണ്ടാകും. കലാ-സാംസ്കാരിക പരിപാടികളും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്ന വിനോദ പരിപാടികളും അൽ ബിദ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ലാന്റേൺ ഫെസ്റ്റിവലിൽ മുതിർന്നവർക്ക് 40 ഖത്തർ റിയാലും കുട്ടികൾക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply