എയർ ഇന്ത്യ എക്‌സ്പ്രസ് സലാല-തിരുവനന്തപുരം സർവീസ് പുനരാരംഭിച്ചേക്കും

എയർ ഇന്ത്യ എക്‌സ്പ്രസ് സലാലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഒമാൻ മേധാവി വരുൺ കഡേക്കർ സൂചിപ്പിച്ചു. നേരത്തെ നിർത്തലാക്കിയ കോഴിക്കോട് വഴിയുള്ള ഈ സർവീസ് വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് മാർക്കറ്റിംഗ് വിഭാഗം നിർദേശം നൽകിയിട്ടുണ്ട്.

സലാലയിലെ യാത്രക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കഡേക്കർ ഇക്കാര്യം അറിയിച്ചത്. ഡോ. സനാതനന്റെ ഓഫീസിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ കിംജി ഹൗസ് ഓഫ് ട്രാവലിന്റെ സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ മഹേഷ് വദ്വ, എയർപോർട്ട് സൂപ്പർവൈസർ എം. ഗോപകുമാർ എന്നിവരും പങ്കെടുത്തു.

സലാലയിൽ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാൻ കുറച്ച് മാസങ്ങൾക്ക് മുൻപ് ലോക കേരളസഭാംഗങ്ങളായ പവിത്രൻ കാരായിയും ഹേമ ഗംഗാധരനും മുൻകൈയെടുത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, എം.പി.മാർ എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply