ഓൺലൈൻ, ഫോൺ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അബൂദബി പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് അബൂദബി പോലീസിലെ സൈബർ ക്രൈം വകുപ്പ് മേധാവി ലഫ്. കേണൽ അലി ഫാരിസ് അൽ നുഐമി വിശദീകരിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയത്.
ഫോൺ കോളുകളിലൂടെയോ ഓൺലൈൻ സന്ദേശങ്ങളിലൂടെയോ ആരെങ്കിലും വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെട്ടാൽ ഒരിക്കലും നൽകരുത്.വിശ്വാസ്യത ഉറപ്പാക്കാത്ത പരസ്യങ്ങളോട് പ്രതികരിക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. അതിനാൽ എപ്പോഴും ജാഗ്രതയോടെ ഇരിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ഓൺലൈൻ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

