പെട്രോൾ നിറയ്ക്കുന്ന വേഗത്തിൽ ബാറ്ററി മാറ്റി യാത്ര തുടരാം; ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻ ആരംഭിച്ച് അബുദാബി

ജപ്പാൻ,ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷിച്ച ബാറ്ററി സ്വാപ്പിങ് സംവിധാനമാണ് അബുദാബിയിലും ആരംഭിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മോട്ടോർ ബൈക്ക് ബാറ്ററി- സ്വാപ്പിങ് സ്റ്റേഷനാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്.  ചാർജ് തീർന്ന ബാറ്ററി വീണ്ടും ചാർജ് ചെയ്യുന്നത് വരെ വാഹനം ഓടിക്കാതിരിക്കാൻ കഴിയാതെ വരുന്ന സാഹചര്യം മറികടക്കുന്നതിനാണ് ഇത്. ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളിൽ ചാർജ് തീർന്ന ബാറ്ററി നൽകി പകരം പുർണ്ണ ചാർജുള്ള പുതിയ ബാറ്ററി വച്ച് വാഹനം ഓടിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. 

ഇത് സമയം ലാഭിക്കുന്നതിന് സഹായകമാകുന്നു. ഏറ്റവും കൂടുതൽ സഹായകമാകുക, അബുദാബിയിലെ ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്നവർക്കായിരിക്കും. അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്നാൽ ഇവിടെ നിന്ന് മാറ്റിയെടുക്കാം. മണിക്കൂറോളം സമയം ചാർജ് ചെയ്യാൻ വേണ്ടി മാറ്റിവെക്കുന്നത് ഒഴിവാക്കാനും കൂടുതൽ ഡെലിവറി നടത്താനും വരുമാനം വർദ്ധിപ്പിക്കാനും ഇതുവഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത് വഴി കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നും ഇതുവഴി യു എ ഇയിടു ഗ്രീൻ മൊബിലിറ്റി ഡ്രൈവ് വേഗത്തിലാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കാർബർപുറന്തള്ളൽ നിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നും കരുതുന്നു. 

2040 ആകുമ്പോഴേക്കും 50 ശതമാനം വാഹനങ്ങളും ഇലക്ട്രിക് ആക്കുക എന്ന അബുദാബിയുടെ ലക്ഷ്യവുമായും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന യുഎഇയുടെ പ്രത്യാശയെയും പിന്തുണയ്ക്കുന്നതാണ് ഈ സംവിധാനം. 

അഡ്നോക്കിന്റെ ഫ്ലാഗ്ഷിപ്പ് സർവീസ് സ്റ്റേഷനുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ഈ സ്വാപ്പിങ് സ്റ്റേഷൻ, ഡെലിവറി പ്രവർത്തനങ്ങൾ കൂടുതൽ വൃത്തിയുള്ളതും വേഗതയേറിയതും കൂടുതൽ ചെലവ് കുറഞ്ഞതുമാക്കി മാറ്റുന്നു. ഗതാഗത സംവിധാനത്തെ കൂടുതൽ പരിസ്ഥിതിസൗഹൃദവും വേഗതയേറിയതുമാക്കുക എന്ന സങ്കൽപ്പത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന സംവിധാനമാണ് ഇത്.

പ്രധാന സ്ഥലങ്ങളിലുടനീളം തടസ്സമില്ലാത്ത ലഭ്യത എന്നിവയിലൂടെ, അഡ്‌നോക്-ടെറ ടെക് പങ്കാളിത്തം രാജ്യവ്യാപകമായി ബാറ്ററി സ്വാപ്പിങ് സംവിധാനങ്ങൾക്കായി തയ്യാറെടുക്കുന്നു. 

ബാറ്ററി സ്വാപ്പിങ് സംവിധാനം ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾക്ക് ഗുണകരമായി മാറുന്നു. സീറോ ടെയിൽപൈപ്പ് എമിഷൻ (വാഹനത്തിൽ നിന്ന് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടാത്ത സാങ്കേതിക സംവിധാനം) ഹരിത നഗരങ്ങൾ, കാര്യക്ഷമമായ ഡെലിവറി ആവാസവ്യവസ്ഥകൾ, മികച്ച ഗതാഗത പരിഹാരങ്ങൾ എന്നിവയ്‌ക്കായുള്ള യുഎഇയുടെ കാഴ്ചപ്പാടിന് ഇത് സഹായകമാകും. .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply