2025 ലെ രണ്ടാം പാദത്തിൽ 88% ഓൺ-ടൈം പെർഫോമൻസ് കൈവരിച്ച് ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ. 2025 ലെ രണ്ടാം പാദത്തിലെ ഓൺ-ടൈം പെർഫോമൻസ് (OTP) ഡാറ്റ ഇന്നാണ് പുറത്തുവിട്ടത്.വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് ഓൺ-ടൈം പെർഫോമൻസ് -ഒടിപി നിരക്ക്. കൂടാതെ ഒരു എയർലൈനിന്റെ ഉപഭോക്താക്കളോടുള്ള കൃത്യനിഷ്ഠത നിറവേറ്റാനുള്ള കഴിവിന്റെ സൂചകവുമാണിത്.
2025 ഏപ്രിൽ മുതൽ ജൂൺ വരെ സലാം എയർ 5,144 വിമാന സർവീസുകളാണ് നടത്തിയത്. 7,12,610 യാത്രക്കാർ സർവീസുകൾ ഉപയോഗപ്പെടുത്തി. സർവീസുകളിൽ 88 ശതമാനം ഓൺ-ടൈം പെർഫോമൻസ് നിരക്ക് കൈവരിച്ചു.വർഷത്തിലെ ആദ്യ പാദത്തിൽ, ഓൺ-ടൈം പെർഫോമൻസ് 78 ശതമാനമായിരുന്നു. ഇതിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് കൈവരിച്ചത്. സമീപകാലത്ത് മേഖല നേരിടുന്ന പ്രവർത്തനപരവും രാഷ്ട്രീയവുമായ വെല്ലുവിളികൾക്കിടയിലും കൃത്യനിഷ്ഠ പാലിക്കുന്നതിനുള്ള എയർലൈനിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

