59,265 ഇന്ത്യൻ ഹാജിമാർക്ക് മശാഇർ മെട്രോ സേവനം

ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ പകുതിയോളം ഹാജിമാർക്ക് ഇത്തവണ മശാഇർ മെട്രോ സേവനം ലഭ്യമാകും. ബാക്കിയുള്ളവർ ബസ് മാർഗം ആണ് ഹജ്ജ് ദിനങ്ങളിൽ യാത്ര ചെയ്യുക. മെട്രോയിൽ യാത്ര ചെയ്യുന്ന തീർഥാടകർക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്.

ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് മശാഇർ മെട്രോ. അറഫ, മിന, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലാണ് ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്ക് യാത്ര ചെയ്യേണ്ടത്. മശാഇർ മെട്രോയിൽ ഇത്തവണ ഇന്ത്യയിൽ നിന്നുള്ള 59,265 ഹാജിമാർക്കാണ് യാത്ര ചെയ്യാനാവുക. ബാക്കിയുള്ള 63,253 ഹാജിമാർ ഹജ്ജ് സർവീസ് കമ്പനി ഒരുക്കുന്ന ബസ് വഴിയും യാത്ര ചെയ്യും. മെട്രോയിൽ യാത്ര ചെയ്യാൻ വേണ്ട ടിക്കറ്റുകൾ ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ വഴി വിതരണം ആരംഭിച്ചു. കയ്യിൽ ധരിക്കാവുന്ന റിസ്റ്റ് ബാൻഡുകളാണ് നൽകുന്നത്. ഇത് സ്‌കാൻ ചെയ്തുകഴിയുമ്പോൾ സ്റ്റേഷനിലേക്ക് പ്രവേശിക്കാം.

ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന ഏഴ് ദിനങ്ങളിലും ഹാജിമാർക്ക് മെട്രോ സേവനം ഉപയോഗപ്പെടുത്താം. താമസ കേന്ദ്രങ്ങളിൽ നിന്നു മിനയിലേക്കും തിരിച്ചും കൊണ്ടുപോകാൻ സർവീസ് കമ്പനി ബസുകൾ ഒരുക്കും.

Leave a Reply