ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴയിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും 2026 ജനുവരി ഒമ്പതിനും ഇടയിൽ ഡ്രൈവർമാർക്ക് ആനുകൂല്യം നേടാം.
ഡിസംബർ ഒന്നിന് മുമ്പുള്ള നിയമലംഘനങ്ങൾക്ക് മാത്രമാണ് പിഴത്തുകയിൽ ഇളവ് ലഭിക്കുക. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയവർക്ക് ഇളവ് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
മറ്റ് എമിറേറ്റുകളും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

