14 മണിക്കൂർ 76 മിനിറ്റ് തുടർച്ചയായി ദുബായ് പ്രേക്ഷകരോട് സംവദിച്ച് പുതിയ എ എം റേഡിയോ റേഡിയോ കേരളം 1476

പൊന്നോണ പുലരിയിൽ യു എ ഇ നിവാസികളുടെ മനസ്സുകീഴടക്കികൊണ്ട് ആദ്യത്തെ എ എം റേഡിയോ റേഡിയോകേരളം1476 ദുബായ് കരാമയിൽ പ്രവർത്തനം ആരംഭിച്ചു. എഫ് എം റേഡിയോ കേട്ട് പരിശീലിച്ച ദുബായ് പ്രവാസികൾക്കുവേണ്ടി ഒരേസമയം വാർത്തകളും,വിനോദ പരിപാടികളും, നിറയെ സമ്മാനപ്പെരുമഴയുമുള്ള റേഡിയോ ആയിരിക്കും റേഡിയോകേരളം 1476. തിരുവോണ നാളിൽ പ്രക്ഷേപണം ആരംഭിച്ച റേഡിയോ കേരളം പേരിലെ നമ്പറിനെ അന്വര്ഥമാക്കികൊണ്ട് വരുന്ന മൂന്നു ദിവസങ്ങളിൽ 14 മണിക്കൂർ 76 മിനിറ്റ് ഇടവിടാതെ പ്രവർത്തനസജ്ജമായിരിക്കും.നല്ലോണം കേട്ടോണം നോൺ സ്റ്റോപ്പ് ഓണം എന്ന ടാഗിൽ റേഡിയോ ജോക്കികളായ അനു, ദീപക് എന്നിവരുടെ ഓണവിശേഷങ്ങളോടുകൂടിയാണ് റേഡിയോകേരളം പ്രവർത്തനമാരംഭിച്ചത്.ഈ മൂന്നു ദിവസങ്ങളിൽ റേഡിയോകേരളം മണിക്കൂറിൽ 5 സമ്മാനങ്ങളും, ഒരു മെഗാ സമ്മാനവും,ബംമ്പർ സമ്മാനവും നൽകുന്നുണ്ട്. മലയാള ഗാനങ്ങളും, മാത്രമല്ല തമിഴ് ഗാനങ്ങൾ കേൾക്കുവാനും, ഒരു പ്രത്യേക പരിപാടി ഉണ്ടായിരിക്കും. ഓരോ മണിക്കൂറിലും വാർത്തകളും ലഭ്യമാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

പ്രശസ്തസിനിമാതാരം പ്രിയങ്ക, റേഡിയോ ജോക്കികൾ ആയ സാറ, ലാവണ്യ, ഷെറിൻ, ശ്രീലക്ഷ്മി, കൗശിക് എന്നിവർ വിനോദ വിഭാഗവും റിപ്പോർട്ടർ ടിവി സിഇഒ നികേഷ് കുമാർ, ജി എസ് പ്രദീപ്‌ എന്നിവർ വാർത്താവിഭാഗവും കൈകാര്യംചെയ്യും,

പ്രക്ഷേപണമാരംഭിക്കുന്നതിനുമുന്പ് കഴിഞ്ഞ ദിവസങ്ങളിൽ ദുബായ്, അബുദാബി,ഷാർജ, അലെയ്‌യൻ എന്നിവിടങ്ങളിലെ മലയാളികളെ കോരിതരിപ്പിച്ചുകൊണ്ട്, ലുലു മാളിൽ പാട്ടുകളും ഗെയിമുകളും,ഡാൻസുകളുമായി കാണികളെ കയ്യിലെടുത്തുകൊ ണ്ടായിരുന്നു റേഡിയോ കേരളം വരവറിയിച്ചത്.പൂർണ്ണമായും കാണികക്കായി സങ്കടിപ്പിച്ച പരിപാടിയിൽ. നിരവധി സമ്മാനനങ്ങളും വിതരണം ചെയ്തു.

വാർത്തയും വിനോദവും ഉൾകൊള്ളുന്ന റേഡിയോ കേരളം യൂ എ ഈ യിലെ ആദ്യത്തെ എ. എം ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷൻ ആയിരിക്കും.പ്രേക്ഷകരുടെ കോളുകൾ ഉൾകൊള്ളുന്ന മോർണിംഗ് കാൾ പ്രോഗ്രാമുകൾ,പാട്ടുകൾ വാർത്തകൾ,സിനിമ-മാധ്യമ രംഗത്തെ പ്രമുഖരുമായുള്ള ഇന്റർവ്യൂകൾ ദുബായിലെ വിശേഷങ്ങൾ എന്നിവ ഉൾകൊള്ളുന്ന ശ്രവ്യ മാധ്യമത്തിന്റെ എല്ലാ സാവിശേഷതകളും ഉൾക്കൊണ്ടുകൊണ്ടായിരിക്കും റേഡിയോ കേരളം 1476 പ്രവർത്തിക്കുക.

പ്രശസ്ത ഗായകനും,ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറുമായ ജി ശ്രീറാം ആണ് റേഡിയോ കേരളത്തിന്റെ അമരക്കാരൻ.. യൂ എ ഈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ റേഡിയോ എല്ലാ ജിസിസി രാജ്യങ്ങളിലും, സമൂഹമാധ്യമങ്ങളായ ഫേസ്ബുക് ഇൻസ്റ്റാഗ്രാം എന്നിവ വഴിയും ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *