പതിനൊന്നാമത് ഒമാൻ ഡെസേർട്ട് മാരത്തൺ ജനുവരിയിൽ

പതിനൊന്നാമത് ഒമാൻ ഡെസേർട്ട് മാരത്തൺ 2026 ജനുവരി 10-ന് ആരംഭിക്കും. നോർത്ത് ശർഖിയ ഗവർണറേറ്റിലെ ബിദിയയിലാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ലോകോത്തര കായിക മാമാങ്കം അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മാരത്തൺ താരങ്ങളും സാഹസിക സഞ്ചാരികളും ഈ പോരാട്ടത്തിൽ മാറ്റുരയ്ക്കും.

ബിദിയയിലെ അൽ വാസിൽ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് സൗത്ത് ശർഖിയയിലെ ഖാഹിദ് കടൽത്തീരത്ത് അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ പാത ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 165 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന മാരത്തണിന് പുറമെ, 100 കിലോമീറ്റർ നടത്തം, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിഭാഗങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. ഒമാന്റെ പ്രകൃതിഭംഗിയും മണൽപ്പരപ്പിലെ വെല്ലുവിളികളും അടുത്തറിയാനുള്ള മികച്ച അവസരമായാണ് ഈ മാരത്തൺ വിലയിരുത്തപ്പെടുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply