ഹിജ്‌റ പുതുവർഷ അവധി ദിനമായ 27 വെള്ളിയാഴ്ച ദുബൈയിൽ പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങൾക്ക് ഇത് ബാധകമല്ല. ജൂൺ 28 മുതൽ പാർക്കിങ് ഫീസ് സാധാരണ പോലെ ഈടാക്കിത്തുടങ്ങുമെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈ മെട്രോ വെള്ളിയാഴ്ച പുലർച്ച അഞ്ചുമുതൽ 28 പുലർച്ച ഒന്നുവരെ പ്രവർത്തിക്കും. ട്രാം വെള്ളിയാഴ്ച രാവിലെ ആറുമുതൽ ശനിയാഴ്ച പുലർച്ച ഒരു മണിവരെയും സർവിസ് നടത്തും.
അന്നേ ദിവസം ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻററുകളും അവധിയായിരിക്കും. എന്നാൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെൻററുകളും ആസ്ഥാന ഓഫിസും സാധാരണ പോലെ അവധി ദിനത്തിലും 24 മണിക്കൂറും പ്രവർത്തിക്കും. മറ്റു സേവന കേന്ദ്രങ്ങളും വാഹന ടെസ്റ്റിങ് കേന്ദ്രങ്ങളും 27ന് അവധിയായിരിക്കും. ബസ്, മറൈൻ ഗതാഗത സേവനങ്ങളുടെ ഷെഡ്യൂളുകൾ അറിയാൻ ആർ.ടി.എയുടെ ആപ്ലിക്കേഷൻ സന്ദർശിക്കാം.