ഈ വർഷത്തെ ഹജ്ജിന് സൽമാൻ രാജാവിന്റെ അതിഥികളായി ക്ഷണിക്കപ്പെട്ട തീർഥാടകർ എത്തി തുടങ്ങി. ആദ്യസംഘത്തിൽ 305 തീർഥാടകരാണുള്ളത്. മതകാര്യ ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു.
ലോകത്തെമ്പാടും 100ലധികം രാജ്യങ്ങളിൽനിന്നുള്ള പുരുഷന്മാരും സ്ത്രീകളുമായ 2,300 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പ്രോഗാം മതകാര്യ മന്ത്രാലയലമാണ് നടപ്പാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഈ സവിശേഷ പരിപാടിയിൽ ഹജ്ജ് നിർവഹിക്കാൻ പ്രാപ്തരാക്കിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തീർഥാടകർ നന്ദി പറഞ്ഞു.