ഹജ്ജ് : മിനയിലെയും അറഫയിലെയും മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ,
ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സഊദി വിലയിരുത്തി. സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയ ഹജ്ജ് വേളയിൽ തീർഥാടകർ താമസിക്കുന്ന മിനയിലും അറഫയിലുമെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും നിർദേശ പ്രകാരമായിരുന്നു സന്ദർശനം.

ഹജ്ജ് വേളയിൽ ഹാജിമാർ താമസിക്കുന്ന ടെന്റുകളുടെ നഗരിയായ മിനയിലെ സൗകര്യങ്ങൾ, തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ തയ്യാറെടുപ്പുകളും പുണ്യസ്ഥലങ്ങളുടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കദാന ഡെവലപ്‌മെന്റ് കമ്പനി നടപ്പിലാക്കിയ പുതിയ പദ്ധതികളും മന്ത്രി പരിശോധിച്ചു.

ഈ വർഷത്തെ ഹജ്ജ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിനും അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവർക്ക് മികച്ച അനുഭവം നൽകുന്നതിന്റെ ഭാഗമായുമാണ് തയ്യാറെടുപ്പുകളും പരിശോധനയും. മക്ക സിറ്റിയുടെ റോയൽ കമ്മീഷൻ, കദാന ഡെവലപ്‌മെന്റ് കമ്പനി, വിവിധ സർക്കാർ ഏജൻസികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു

Leave a Reply