രാജ്യാന്തര ഹജ് തീർഥാടകരുടെ ഒഴുക്ക് വർധിച്ചു. 21 വരെയുള്ള കണക്കനുസരിച്ച് 7,55,344 തീർഥാടകർ സൗദിയിൽ എത്തിച്ചേർന്നതായി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. കര, നാവിക, വ്യോമ താവളം വഴി എത്തിയവരും ഇതിൽ ഉൾപ്പെടും. 7.25 ലക്ഷം പേരും വിമാനമാർഗം എത്തിയവരാണ്. കരമാർഗം 27,225 പേരും കടൽ മാർഗം 2,822 പേരും എത്തി. നൂതന സാങ്കേതിക വിദ്യകൾ സജ്ജമാക്കിയും നടപടികൾ സുതാര്യമാക്കിയും തീർഥാടകരുടെ നടപടിക്രമങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും പ്രവേശന കവാടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

