രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 27, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 23-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ഈ കാലയളവിൽ മക്ക മേഖലയിൽ ശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, കാറ്റ്, പൊടിക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതാണ്. അസീർ, ജസാൻ, അൽ ബാഹ, നജ്‌റാൻ എന്നിവിടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്.
സാഹചര്യം കമക്കിലെടുത്ത് താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

