സൗദിയിൽ സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ അവസരം

സൗദി അറേബ്യയിൽ സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനും വിസ പുതുക്കാനും അവസരം. ഇതിനായുള്ള നടപടികൾ സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് വിഭാഗം ആരംഭിച്ചു. ജൂലൈ 26 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.

പിഴയടച്ച് വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാനും രാജ്യം വിടാനുമുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത പോർട്ടലായ അബ്ഷിർ പ്ലാറ്റ്‌ഫോമിലെ ‘തവാസുൽ’ സർവീസ് വഴിയാണ് ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം.

തവാസുൽ സേവനം വഴി അപേക്ഷിക്കുന്നതിലൂടെ സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം പുതുക്കാനും സേവനം പ്രയോജനപ്പെടുത്താനുമാകും. വിസ കാലാവധി കഴിഞ്ഞവരുടെ സ്റ്റാറ്റസ് ശരിയാക്കാനും നാട്ടിലേക്ക് തിരിച്ചുപോകുന്നതിനും സാധിക്കും. വിസയുടെ സ്പോൺസറാണ് അപേക്ഷ നൽകേണ്ടത്. അതായത്,സൗദിയിൽ റസിഡൻസ് സ്റ്റാറ്റസിലുള്ള ആരാണോ വിസ എടുത്തത് അയളുടെ അബ്ഷിർ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Reply