സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നതായി കണക്കുകൾ

സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നതായി കണക്കുകൾ. ഓർഡറുകളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദാണ് മുന്നിൽ. 2023ലെ കണക്കുകളാണ് പുറത്തുവന്നത്. 45.3% വളർച്ചയോടെ റിയാദിലാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ. 22.7% വളർച്ചയോടെ മക്കയാണ് തൊട്ടുപുറകിൽ. കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിലും ഓർഡറുകളുടെ എണ്ണം വർധിച്ചു.

സ്മാർട്ട് ആപ്പുകൾ വികസിച്ചതോടെയാണ് ഓർഡറുകളുടെ എണ്ണം വർധിച്ചത്. ഡെലിവറി മേഖലയിൽ 50ലധികം അംഗീകൃത കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നിയമ വ്യവസ്ഥകളും നടപ്പാക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡെലിവറി മേഖലയിലെ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply