സൗദിയിൽ ടാങ്കർ ലോറി തട്ടി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ കണ്ണൂർ മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉൻമേഷ് ഇടവൻ പുലിയചെറിയത്ത് ആണ് (45) മരിച്ചത്.
അൽ ഖോബാറിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അപകടം. എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്തു വരുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സംഭവം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിൻറെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.