സൗദിയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

സൗദിയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വേനൽചൂട് കഠിനമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. സൗദിയുടെ മധ്യ, വടക്ക്, കിഴക്കൻ മേഖലകളിലെ പ്രദേശങ്ങളിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. റിയാദ്, ഖസിം, ഹായിൽ, കിഴക്കൻ, വടക്കൻ അതിർത്തി പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 1 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും ഓഗസ്റ്റിൽ ജൗഫ്, തബൂക്ക്, ഖാസിം, ഹായിൽ, കിഴക്കൻ മേഖലകളിൽ 1.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.

എന്നാൽ നജ്റാൻ, ജസാൻ, അൽബഹ, അസീർ, മക്ക, മദീന, തെക്കൻ റിയാദ്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ, പ്രത്യേകിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന മഴ ലഭിക്കുമെന്നും എൻസിഎം പ്രവചിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണ മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളെ ഉൾക്കൊള്ളുന്ന 2025 ലെ വേനൽക്കാല പ്രവചനം നടത്തുന്നതിന് ആധാരമാക്കിയത് 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.

റിപ്പോർട്ട് പ്രകാരം 2010 ജൂണിൽ ജിദ്ദയിലാണ് ഏറ്റവും ഉയർന്ന താപനില 52 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 2024 ജൂലൈയിൽ അൽഹസയിൽ 51.3 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും ദമാമിലും അൽ ഖൈസുമയിലും യഥാക്രമം 1998ലും 2021ലും ഓഗസ്റ്റിൽ 51°ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ മേഖലയായ ജസാനിൽ 113 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 1995 ജൂലൈയിൽ 67.6 മില്ലിമീറ്റർ മഴ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply