സൗദിയിൽ അറവുശാലകൾക്കായി ഓൺലൈൻ ബുക്കിങ് സേവനത്തിന് തുടക്കം

സൗദിയിൽ ഉടനീളമുള്ള അറവുശാലകളിൽ അറവിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സേവനം ആരംഭിച്ചതായി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു.

ഗുണഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുക, തൊഴിൽ സുരക്ഷയും ആരോഗ്യവും വർധിപ്പിക്കുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അറവുശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുക എന്നിവയാണ് ഈ സേവനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

ദുൽഹജ്ജ് ഒന്ന് മുതൽ സേവനം ലഭ്യമാണ്. വ്യക്തികളായാലും ഇറച്ചിക്കട ഉടമകളായാലും കമ്പനികളായാലും കാറ്ററിങ് കോൺട്രാക്ടർമാരായാലും ഗുണഭോക്താക്കൾക്ക് സമയവും പരിശ്രമവും ലാഭിക്കാൻ ഈ സേവനം പ്രാപ്തമാക്കുന്നു. എല്ലാത്തരം കന്നുകാലികളെയും അറുക്കുന്നതിന് ഉചിതമായ ദിവസവും സമയവും തെരഞ്ഞെടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.

Leave a Reply