സൗദിയിലെ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

സൗദിയിൽ വരുംദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും ചിലയിടങ്ങളിൽ മിതമായ മഴക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിലെ ചില ഭാഗങ്ങൾ, അൽ ജൗഫ്, ഹാഇൽ, അൽ ഖസിം, റിയാദ് മേഖലകൾ, തബൂക്ക്, മദീന, മക്ക എന്നിവയുടെ ചില ഭാഗങ്ങൾ, തീരദേശ പ്രദേശങ്ങൾ എന്നിവ കാറ്റുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്രം പുറത്തുവിട്ട കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.

സൗദിയിലെ എട്ട് മേഖലകളുടെ ചില ഭാഗങ്ങളിൽ കാറ്റ് തുടരുമെന്നും മിതമായതോ കനത്തതോ ആയ മഴ ചിലയിടങ്ങളിൽ ഉണ്ടാവുമെന്നും അവിടങ്ങളിൽ സുരക്ഷാ മുന്നൊരുക്കം എടുക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ജിസാൻ, അസീർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലും സജീവമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കനത്ത വേനലിന് മുന്നേയുള്ള പൊടിക്കാറ്റാണ് രാജ്യത്തെ പല ഭാഗങ്ങളിലും അടിച്ചുവീശുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം താപനിലയിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply