ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഖത്തരി ജനതയുടെ പുരോഗതിക്കും അമീറിന്റെ വിജയത്തിനും ആശംസകൾ നേരുകയാണെന്ന് സുൽത്താൻ കേബിൾ സന്ദേശത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധം വിവിധ തലങ്ങളിൽ കൂടുതൽ വികസിക്കുകയും വളരുകയും ചെയ്യുമെന്നും ഇരു വിഭാഗത്തിന്റെയും പൊതുവായ അഭിലാഷങ്ങളും ഭാവി ദർശനങ്ങളും നിറവേറ്റുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.