സമുദ്ര സുരക്ഷ: ആളില്ലാ സർഫേസ് വെസ്സലുകൾ കുവൈത്ത് പുറത്തിറക്കി

സമുദ്ര സുരക്ഷക്കായി ആളില്ലാ ഉപരിതല വെസ്സലുകൾ (അൺമാൻഡ് സർഫേസ് വെസ്സലുകൾ -യുഎസ്വികൾ) പുറത്തിറക്കി കുവൈത്ത്. അൺമാൻഡ് സർഫേസ് വെസ്സലുകൾ നേരിട്ടുള്ള മനുഷ്യ ഇടപെടലില്ലാതെ ദിവസങ്ങളോളം സ്വയം പ്രവർത്തിക്കാൻ കഴിയുന്നവയാണെന്ന് കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ കമോഡോർ ശൈഖ് മുബാറക് അലി അസ്സബാഹ് വ്യക്തമാക്കി. യുഎസ്വികളുടെ വിപുലമായ പ്രവർത്തന ശേഷികളെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി.

തുടർച്ചയായ നിരീക്ഷണം, മേൽനേട്ടം, സംശയാസ്പദമായ സമുദ്ര നീക്കങ്ങൾ തടയൽ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളെ പിന്തുണക്കൽ, പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കൽ, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കൽ, കുവൈത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലെ മൊത്തത്തിലുള്ള സമുദ്ര സുരക്ഷാ നിർവ്വഹണം എന്നിവ അവയുടെ പ്രധാന ദൗത്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് സൗദ് അസ്സബാഹ് അൺമാൻഡ് സർഫേസ് വെസ്സലുകൾ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫർ അൽഅദ്വാനിയും അതിർത്തി സുരക്ഷാ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മുജ്ബിൽ ഫഹദ് ബിൻ ഷൗഖും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യകളിലൂടെ സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനായാണ് കുവൈത്ത് കോസ്റ്റ് ഗാർഡ് പദ്ധതിയുടെ നടപ്പാക്കിയത്.

Leave a Reply