ഷാർജ രാജ കുടുംബാംഗം ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് അൽ ഖാസ്മിയുടെ സ്റ്റാഫ്‌, സഫ്‌ദറുള്ള ഖാന്റെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ഷാർജ രാജ കുടുംബാംഗവും ഷാർജ എക്യുസ്ട്രൈൻ ആൻഡ് റൈസിങ് ക്ലബ്‌ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് ബിൻ സഖർ അൽ ഖാസ്മിയുടെ സ്റ്റാഫ്, ബാംഗ്ലൂർ സ്വദേശിയായ സഫ്ദറുള്ള ഖാനാണ് (57) കഴിഞ്ഞ ദിവസം ഷാർജയിൽ മരണപ്പെട്ടത്. ഹാർട്ട്അറ്റാക്ക് ആയിരുന്നു മരണകാരണം.

കഴിഞ്ഞ 20 വർഷകാലമായി എക്യുസ്ട്രൈൻ ആൻഡ് റൈസിങ് ക്ലബ്‌ ട്രെയ്നറായി ജോലി ചെയ്തു വരുകയായിരുന്ന സഫ്‌ദറുള്ളയുടെ ഭാര്യയും മക്കളും നാട്ടിൽ ആണ്. മൃതദേഹം ഇന്നലെ രാത്രി 10 .30 മണിക്ക് ഷാർജയിൽ നിന്നും ബാംഗ്ലൂരേക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് കൊണ്ടുപോയത്.

യുഎഇ ലെ യാബ് ലീഗൽ സർവീസ് സിഇഒ യും ജീവകാരുണ്യ പ്രവർത്തകനുമായ സലാംപാപ്പിനിശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരായ നിഹാസ് ഹാഷിം, അബു ചേറ്റുവ എന്നിവർ ചേർന്ന് വളരെ വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചതിന്റെ ഫലമായാണ് മൃതദേഹം നാട്ടിലേക്ക് പെട്ടെന്ന് കൊണ്ടുപോകാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *