ഷാർജയിൽ മുഹമ്മദ് റാഫിയെ അനുസ്മരിച്ച് റാഫി നൈറ്റ്

ഹിന്ദുസ്ഥാനി സംഗീതം സാധാരണ ജനങ്ങളിലേക്കെത്തിച്ച അനശ്വരഗായകൻ മുഹമ്മദ് റാഫിയുടെ ചരമദിനമായ ജൂലൈ 31ന്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ റാഫി നൈറ്റ് സംഘടിപ്പിക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി. ദർശന പ്രസിഡണ്ട് സി.പി.ജലീൽ എന്നിവർ അറിയിച്ചു.

ചിരന്തനയും ദർശനയും സംയുക്തമായി കഴിഞ്ഞ 24 വർഷമായി ഈ സംഗീതാഘോഷം സംഘടിപ്പിച്ചുവരുകയാണ്.പരിപാടിയുടെ ഭാഗമായി റാഫിയെ നെഞ്ചോടെ ചേർത്ത് വെച്ച യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഗായകർക്ക് റാഫിയെ അനുസ്മരിച്ചു കൊണ്ട് ഗാനമത്സരവും സംഘടിപ്പിക്കും.
രണ്ട് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിക്കുക. 20 വയസ്സിന് താഴെയുള്ളവർ ആദ്യ ഗ്രൂപ്പും അതിന് മുകളിലുള്ളവരെ രണ്ടാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുത്തിയാണ്
മത്സരം നടത്തുന്നതെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലായ് 20ന് മുൻപായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0506746998, 0506550638,0528373455

Leave a Reply