ശനിയാഴ്ചവരെ വിദേശത്തുനിന്നും എത്തിയത് 9 ,61,900 ഹജ്ജ് തീർഥാടകർ

ഹജ്ജിനായി വിദേശത്തുനിന്നും എത്തിയത് 9 ,61,900 വിദേശ ഹാജിമാർ.കൂടുതൽ ഹജ്ജ് തീർഥാടകർ എത്തിയത് വിമാനം വഴിയാണ്. 9,12.600 തീർഥാടകർ വിമാനം വഴി പുണ്യഭൂമിയിൽ എത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ഞായറാഴ്ച പ്രഖ്യാപിച്ചു.

കര മാർഗമുള്ള പ്രവേശന കവാടം വഴി ഏകദേശം 45,000 തീർഥാടകരും കപ്പൽ വഴി 4,200 തീർഥാടകരുമാണ് ഹജ്ജ് കർമത്തിനായി വിദേശത്തുനിന്നും പുണ്ണ്യഭൂമിയിൽ എത്തിയിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിലും ഹജ്ജ് തീർഥാടകർ സൗദിയിലെത്തും.

തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്നതായി ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര വ്യോമ, കര, കടൽ പ്രവേശന കവാടങ്ങളിൽ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply