വേനൽക്കാല യാത്രക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പാർക്കിങ് നിരക്കുകളിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ജൂൺ 10 മുതൽ 30 വരെ ഏർപ്പെടുത്തിയിരിക്കുന്ന ഈ ഓഫർ, യാത്രക്കാർക്ക് ലാഭകരമായൊരു അനുഭവമാക്കുകയാണ് ലക്ഷ്യമിടുന്നത്.പാർക്കിങ് ഇളവുകൾ ടെർമിനൽ 1 കാർ പാർക്ക് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലായാണ് പ്രാബല്യത്തിൽ വരിക.
പുതിയ നിരക്കുകൾ പ്രകാരം:
മൂന്ന് ദിവസം: AED 100
ഏഴ് ദിവസം: AED 200
പതിനാലു ദിവസം: AED 300
സാധാരണ ദിവസങ്ങളിൽ ടെർമിനൽ 1 കാർ പാർക്ക് ബിയിൽ ഒരു ദിവസത്തെ പാർക്കിങ്ങിന് 85 ദിർഹമാണ് നിരക്ക്. കൂടുതലായി വരുന്ന ഓരോ ദിവസത്തിനും 75 ദിർഹമും ഈടാക്കും. ടെർമിനൽ 2, ടെർ മിനൽ 3 എന്നിവിടങ്ങളിൽ ദിവസനിരക്ക് 125, 70 ദിർഹമാണ്. കൂടുതലായി വരുന്ന ഓരോ ദിവസത്തിനും 100, 50 ദിർഹമും ഈടാക്കും. ഇതിലാണ് വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻകൂട്ടി ബുക്കിങ് സൗകര്യവും
ടെർമിനൽ 2യിൽ പാർക്കിങ് സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ഫ്‌ലൈ ദുബൈ യാത്രക്കാർക്ക് നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗിച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പാർക്കിങ് ഉറപ്പാക്കാൻ കഴിയും.