വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ ഇ- പെർമിറ്റ്

വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യുഎഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും. വ്യക്തിപരമായ ആവശ്യത്തിന് മരുന്നു കൊണ്ടുവരാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കുന്ന സംവിധാനം ആണ് വരുന്നത്.

ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ mohap.gov.ae വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആണ് മരുന്ന് കൊണ്ടുവരനുള്ള ഇ പെർമിറ്റ് ലഭിക്കുക. പെർമിറ്റില്ലാതെ മരുന്നും, മെഡിക്കൽ ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരെ ഇനി ശക്തമായ പരിശോധന നടത്തും. മാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഉണ്ടായിരിക്കും. സംശയകരമായ സാഹചര്യങ്ങളിൽ എന്തെങ്കിലും കണ്ടാൽ നിയമ നടപടി സ്വീകരിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply