ലോക ജലസംഘടനയുടെ ആസ്ഥാനം റിയാദിൽ

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോക ജലസംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കൽ ചടങ്ങാണ് നടന്നത്. ഇതോടെ അന്തർദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ തുടക്കം കുറിച്ചു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്ത പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ പങ്കാളിത്തം ഉണ്ടായി. അന്താരാഷ്ട്ര ജലസംഘടനയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു.

ആഗോള ജല പ്രശ്‌നങ്ങൾ സമഗ്രമായ രീതിയിൽ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര ജലസംഘടനയുടെ പ്രാധാന്യവും പൊതുലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും കൈവരിക്കുന്നതിനും കൂട്ടായ നടപടിയുടെ ആവശ്യകതയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് സാമ്പത്തികവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകി സംഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൗദി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കും പങ്കാളികൾക്കും ഭരണകൂടത്തിന്റെ സ്വാഗതവും നന്ദിയും അറിയിച്ചു.

Leave a Reply