ലോകത്തെ ആദ്യത്തെ എഐ നഗരം അബുദാബിൽ ഒരുങ്ങുന്നു. അയോൺ സെന്റിയ എന്നാണ് എഐ സ്മാർട് സിറ്റിയുടെ പേര്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങൾ, സ്മാർട് വീടുകൾ, ചികിത്സ, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബൂദബിയിൽ നിർമിക്കുന്നത്. 2027യോടെയാകും പദ്ധതി പൂർത്തിയാകുക.
250 കോടി ഡോളറാണ് നഗരപദ്ധതിയുടെ ചെലവ്. ബിൽഡ് – ഓപറേറ്റ് – ട്രാൻസ്ഫർ മാതൃകയിലാണ് നഗരം നിർമിക്കുന്നത്. സർക്കാരിന് വലിയ സാമ്പത്തിക ഭാരം ഏറ്റെടുക്കാതെ തന്നെ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കുന്ന ഒരു പൊതു-സ്വകാര്യ പങ്കാളിത്ത രീതിയാണ് ഈ മാതൃക.
എംഎഐഎ എന്ന എഐ മൊബൈൽ ആപ്ലിക്കേഷനാണ് നഗരത്തിലെ താമസക്കാരെ ബന്ധിപ്പിക്കുക. എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്ന സംവിധാനമാകുമിത്. പരമ്പരാഗത എഐ സങ്കേതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് അനുസൃതമായി സ്വയം തീരുമാനമെടുത്തു പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമാകും ഈ ആപ്ലിക്കേഷൻ.