ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യു ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്റെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റിലെ ഒന്നാം നിലയിലാണ് പുതിയ ലോട്ട് സ്റ്റോർ തുറന്നിരിക്കുന്നത്.47,000 ചതുരശ്ര അടിയിലുള്ള ഈ സ്റ്റോർ ജിസിസിയിലെ ലുലുവിന്റെ ഏറ്റവും വലിയ ലോട്ട് കൂടിയാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
19 ദിർഹത്തിനുതാഴെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, ഫാഷൻ, തുണിത്തരങ്ങൾ, ജ്വല്ലറി അക്‌സസറീസ്, ടോയ്‌സ്, ട്രാവൽ ഗിയർ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയത്.ഈ വർഷം ജിസിസിയിൽ 50-ലധികം ലോട്ട് സ്റ്റോറുകൾ തുറക്കുമെന്ന് യൂസഫലി അറിയിച്ചു. ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു ഇൻറർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി