ലബനാൻ സൈന്യത്തിന് ഇന്ധന സഹായം തുടർന്ന് ഖത്തർ

ലബനൻ സൈന്യത്തിന് ഇന്ധന സഹായവുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്. രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്ന ലബനാന് സഹായം എന്ന നിലയിലാണ് ഈ വർഷത്തെ മൂന്നാമത്തെ സഹായമെത്തുന്നത്.

6200 ടൺ ഇന്ധനങ്ങളുമായി ട്രിപ്പോളിയിലെ തുറമുഖത്ത് കപ്പൽ എത്തി. സാമ്പത്തികമായി തകർന്ന ലബനനിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണമില്ലാതെ സൈന്യം പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ സഹായം.

Leave a Reply