രണ്ടു പതിറ്റാണ്ടു പിന്നിട്ട ഐ.എ.എസ്,എസ്.ഐ.എസ് സ്റ്റാഫംഗങ്ങളെ ആദരിച്ചു

സേവന രംഗത്ത് രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ,ഷാർജ ഇന്ത്യൻ സ്‌കൂളുകൾ എന്നിവിടങ്ങളിലെ ഓപ്പറേഷനൽ സ്റ്റാഫംഗങ്ങളെഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി ആദരിച്ചു.

ഓഫീസ് സ്റ്റാഫംഗങ്ങൾ ഡ്രൈവർമാർ, കണ്ടക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയ മുപ്പതോളം പേരെയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജുവൈസ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആദരിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര സമ്മാനിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, എം.എസ്.ഓ.ബദരിയ അൽ തമീമി എന്നിവർ പ്രസംഗിച്ചു.

ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്റ് ട്രഷറർ റെജി പാപ്പച്ചൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്, അബ്ദുമനാഫ്, പ്രഭാകരൻ പയ്യന്നൂർ, എം.വി.മധു, മുരളി ഇടവന, അനീസ് റഹ്‌മാൻ, മാത്യു മണപ്പാറ, യൂസഫ് സഗീർ, സുജനൻ ജേക്കബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply