പെരുന്നാളിനോടനുബന്ധിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം. ശവ്വാൽ ഒന്നുമുതൽ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് ഔദ്യോഗിക അവധി. യു.എ.ഇയിൽ മാർച്ച് 29ന് മാസപ്പിറവി ദർശനം നടക്കും.
മാർച്ച് 29ന് മാസപ്പിറവി കണ്ടാൽ 30ന് ഞായറാഴ്ചയായിരിക്കും പെരുന്നാൾ ആഘോഷം. അങ്ങനെയെങ്കിൽ ശവ്വാൽ മൂന്നു (ഏപ്രിൽ ഒന്ന്) വരെ മൂന്നു ദിവസത്തെ അവധി ലഭിക്കും. മാർച്ച് 29ന് മാസപ്പിറവി കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ശവ്വാൽ ഒന്ന് (മാർച്ച് 31). എങ്കിൽ ശവ്വാൽ മൂന്നു (ഏപ്രിൽ രണ്ട്) വരെ മൂന്നു ദിവസത്തെ അവധി ലഭിക്കും.
ശനി, ഞായർ പൊതു അവധിയായതിനാൽ മാർച്ച് 29 മുതൽ ഏപ്രിൽ രണ്ടുവരെ അഞ്ചു ദിവസത്തെ അവധിയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. വെള്ളിയാഴ്ച അവധിയുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ആറു ദിവസത്തെ പെരുന്നാൾ അവധി ലഭിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

