യുഎഇയിൽ സ്വദേശി ജീവനക്കാരൻ പെട്ടെന്നു രാജിവച്ചാൽ പകരം നിയമനത്തിന് 2 മാസം സാവകാശം

യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് സ്വദേശി ജീവനക്കാരൻ പെട്ടെന്നു രാജിവച്ചാൽ പുതിയ സ്വദേശിയെ നിയമിക്കാൻ 2 മാസത്തെ സാവകാശമുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 2 മാസത്തെ സാവകാശം കഴിഞ്ഞിട്ടും നിയമനം നടത്താത്ത കമ്പനികളിൽ നിന്നു മാത്രമേ പിഴ ഈടാക്കൂ.

തൊഴിൽ നിയമലംഘനം, ജോലിക്ക് ഹാജരാകാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ സ്വദേശിയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടാലും ഒരു വർഷത്തിനകം സ്വയം പിരിഞ്ഞുപോയാലും പകരം ആളെ എടുക്കുന്നതിനു 2 മാസത്തെ സാവകാശം ലഭിക്കും. കമ്പനി പ്രതിനിധികൾക്ക് ഇതു സംബന്ധിച്ച ശിൽപശാല മന്ത്രാലയം സംഘടിപ്പിക്കും. വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.mohre.gov.ae ഹോട്ട് ലൈൻ: 600 590000

Leave a Reply