യുഎഇയിൽ നിന്നും കേരളത്തിലേക്കുളള യാത്ര ഇനി എളുപ്പം, പുതിയ വിമാന സർവീസുകളുമായി ഇൻഡിഗോ

മേയ് 15 മുതൽ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു.കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25നു ഫുജൈറയിൽ എത്തും. തിരിച്ചു പുലർച്ചെ 3.40നു പുറപ്പെടുന്ന വിമാനം രാവിലെ 9നു കണ്ണൂരിൽ എത്തും.

ഫുജൈറയിൽ നിന്ന് രാത്രി 12.25നു പുറപ്പെടുന്ന വിമാനം പുലർച്ചെ 4.50നു മുംബൈയിൽ എത്തും. മുംബൈയിൽനിന്നു പുലർച്ചെ 1.10നു പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40നു ഇറങ്ങും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷക നിരക്കിളവു ലഭിക്കും.ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41-ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസിലൂടെ ഫുജൈറയിലേക്കും കണ്ണൂരിലേക്കും മുംബൈയിലേക്കും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായിക്കും.

Leave a Reply