വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾക്ക് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്‌റെ) പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭ്യമാണ്. വേഗത്തിലുള്ള ഉപയോക്തൃ അനുഭവം നൽകുന്നത്തിന്റെ ഭാഗമാണിത്. വിദേശ തൊഴിലാളിക്കായി വർക്ക് പെർമിറ്റ് നേടാൻ തൊഴിലുടമകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ലളിതമായ ഘട്ടങ്ങൾ പാലിക്കണം.
സേവന പാക്കേജ് തിരഞ്ഞെടുത്ത ശേഷം ലഭ്യമായ ക്വാട്ടയുടെ തരം അനുസരിച്ച് ആവശ്യമായ തരം തിരഞ്ഞെടുക്കുക. ബിസിനസ് സർവീസ് സെന്ററുകൾ വഴി അപേക്ഷ ഇതിനകം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഇ-സിഗ്നേച്ചർ പരിശോധന ആവശ്യമാണ്. സ്മാർട്ട് ആപ്പ് വഴി സമർപ്പിച്ചതാണെങ്കിൽ ഈ ഘട്ടം ആവശ്യമില്ല.
എ ഐ ടൂളുകളും സംവിധാനങ്ങളും ഉപയോഗിച്ച് രേഖകൾ പരിശോധിക്കുക, ശമ്പളം, വിലാസം, ജോലി സമയം തുടങ്ങിയ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. ആവശ്യമായ അറ്റാച്ച്‌മെന്റുകൾ അപ്്‌ലോഡ് ചെയ്യുക, സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷയുടെ വിശദാംശങ്ങൾ അവലോകനം ചെയ്യുക. തുടർന്ന് പേയ്മെന്റ്‌പേജിലേക്ക് പോകുക. പേയ്മെന്റ്പൂർത്തിയാക്കിയാൽ, അപേക്ഷ ഔദ്യോഗികമായി സമർപ്പിക്കപ്പെടും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

