യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്‌കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന് അവസാനിപ്പിക്കും. വെള്ളിയാഴ്ചകളിൽ 7.15 മുതൽ 11 വരെയും. പുതുക്കിയ സമയം അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കെല്ലാം നിയമം ബാധകമാണ്. സമയമാറ്റം വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും സ്വാഗതം ചെയ്തു.
സ്‌കൂളിലേക്കുള്ള പ്രവേശന മാനദണ്ഡവും കർശനമാക്കി. രാവിലെ 7ന് ഗേറ്റ് തുറക്കുകയും 7.30ഓടെ അടയ്ക്കുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ വൈകിയാൽ രക്ഷിതാവ് നേരിട്ട് സ്‌കൂളിൽ വിളിച്ചറിയിക്കണം. അല്ലാത്ത പക്ഷം വിദ്യാർഥിയെ പ്രവേശിപ്പിക്കില്ല.
വിദ്യാഭ്യാസ നിലവാരം, വിദ്യാർഥികളുടെ അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കണിശത പുലർത്തി മൊത്തത്തിലുള്ള മികവ് ഉറപ്പാക്കണം. സിലബസ് മാറ്റങ്ങൾ ഉൾക്കൊണ്ട് അധ്യാപകർക്ക് പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയവയിലും പരിശീലനം നൽകണം. തൊഴിൽ വിപണിക്ക് ആവശ്യമായ കഴിവുകൾ വിദ്യാർഥികൾക്ക് സ്വായത്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

