കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ എക്‌സ്‌ചേഞ്ചിനു യുഎഇ സെൻട്രൽ ബാങ്ക് 10 കോടി ദിർഹം പിഴ ചുമത്തി. കൂടാതെ, സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.ഇതേ കുറ്റത്തിന് ഒരാഴ്ച മുൻപ് മറ്റൊരു എക്‌സ്‌ചേഞ്ചിന് 20 കോടി ദിർഹവും കഴിഞ്ഞ ദിവസം 2 വിദേശ ബാങ്കുകളുടെ യുഎഇ ശാഖകൾക്ക് 1.08 കോടി ദിർഹവും പിഴ ചുമത്തിയിരുന്നു.
എക്‌സ്‌ചേഞ്ചിലെ ബ്രാഞ്ച് മാനേജർക്ക് 5 ലക്ഷം ദിർഹം പിഴ ചുമത്തിയതിന് പുറമേ യുഎഇയിലെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നു വിലക്കുകയും ചെയ്തിട്ടുണ്ട്. ധനകാര്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.