യുഎഇയിൽ കനത്ത ചൂട്: താപനില 51.6 ഡിഗ്രി വരെ ഉയർന്നു

യുനൈറ്റഡ് അറബ് എമിറേറ്റ്‌സിൽ കടുത്ത വേനൽക്കാലം ശക്തമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് കുതിച്ചുയരുകയാണ് .

ശനിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 51.6 ഡിഗ്രി സെൽഷ്യസാണ്. അൽ ഐനിലെ സ്വേഹാനിൽ ഉച്ചയ്ക്ക് 1.45നാണ് ഈ താപനില രേഖപ്പെടുത്തിയത്. മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. വെള്ളിയാഴ്ചയും രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. വെള്ളിയാഴ്ച അബുദാബിയിലെ ഷവാമെഖിൽ 50.4 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് സൂചിപ്പിക്കുന്നത്. ചൂട് ഉയരുന്ന സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply