യു.എ.ഇയിൽ ഈ മാസം താപനില ആറ് ഡിഗ്രി വരെയെത്താൻ സാധ്യത.സൈബീരിയൻ ഹൈയുടെ സ്വാധീനം കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് NCM അറിയിക്കുന്നത്.സൈബീരിയൻ മേഖലയിലെ ശൈത്യകാലത്ത് രൂപപ്പെടുന്ന ഉയർന്ന മർദ്ദത്തിന്റെ ഫലമായി ലോകത്താകെ രൂപപ്പെടുന്ന കാലാവസ്ഥ മാറ്റമാണിത്.
സൈബീരിയൻ ഹൈ പ്രഷർ സിസ്റ്റം (Siberian High) എന്ന പ്രതിഭാസത്തിന്റെ സ്വാധീനമാണ് ഈ താപനില കുറവിന് പ്രധാന കാരണം. സൈബീരിയൻ മേഖലയിലെ അതിശൈത്യകാലത്ത് രൂപപ്പെടുന്ന ഉയർന്ന മർദ്ദത്തിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലും തണുത്ത വായുപ്രവാഹം എത്തുകയും കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ചരിത്രപരമായി, ഡിസംബർ മാസത്തിൽ കൂടിയതും കുറഞ്ഞതുമായ താപനില നവംബറിനെ അപേക്ഷിച്ച് 3°C മുതൽ 6°C വരെ കുറയാറുണ്ട്. ഈ വർഷം നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 6°C വരെ താപനില കുറയാനാണ് സാധ്യത.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

