യുഎഇയിൽ ഇന്ന് താപനില കുറയും; പൊടിക്കാറ്റിനും സാധ്യത

യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രിയിലും നാളെ രാവിലെയോടെയും ചില തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

കൂടാതെ, മിതമായ തെക്ക്-പടിഞ്ഞാറൻ മുതൽ വടക്ക്-പടിഞ്ഞാറൻ കാറ്റുകൾ വീശിയേക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാറ്റിന് വേഗം കൂടാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്, ഇത് കാഴ്ചാപരിധി കുറച്ചേക്കാം. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിന് ചില സമയങ്ങളിൽ 45 കിലോമീറ്റർ വരെ വേഗമുണ്ടായേക്കും.

Leave a Reply