മറ്റു വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് നിയമലംഘനം ആണെന്ന് റോയൽ ഒമാൻ പോലിസ് വ്യക്തമാക്കി.
മാർഗ തടസ്സമുണ്ടാക്കുന്ന പാർക്കിങ്ങിനെതിരെ റോയൽ ഒമാൻ പോലീസിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആണ് മുന്നറിയിപ്പു നൽകിയത്.
രാജ്യത്ത് സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കാൻ വാഹനം ഓടിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താനയിൽ ആവശ്യപ്പെട്ടു.