അറ്റകുറ്റപ്പണികള്‍ക്കായി മസ്കത്ത് ഗവര്‍ണറേറ്റിലെ മബേല സൗത്തില്‍ പബ്ലിക് അഫയേഴ്സ് ബില്‍ഡിങ്ങിന് സമീപത്തെ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്കത്ത് നഗരസഭ അഭ്യര്‍ഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

