സൗദിയിൽ മദ്യനിരോധനം നീക്കുമെന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ. ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സൗദി അറേബ്യ മദ്യവിൽപ്പന അനുവദിക്കുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം.
സൗദിയിൽ മദ്യനിരോധനത്തിന് 73 വർഷം പഴക്കമുണ്ട്. നിരോധനം നീക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല -അധികൃതർ വ്യക്തമാക്കി. 2034-ലാണ് ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുക. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുമെന്നാണ് വാർത്ത പ്രചരിച്ചത്.