മക്കയിലേക്ക് പ്രവേശിക്കാൻ മുതൽ പെർമിറ്റ് നിർബന്ധമാക്കി. ഇന്നലെ അർധരാത്രി മുതലാണ് പെർമിറ്റ് നിർബന്ധമാക്കിയത്. ഉംറ വിസക്കാർക്കും മക്കാ ഇഖാമയുള്ളവർക്കും ഇളവുണ്ട്. ഹജ്ജിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് നടപടി. വിസാ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങുന്നവർക്ക് അരലക്ഷം റിയാൽ പിഴയും തടവുമാണ് ശിക്ഷ.
ഹജ്ജ് പെർമിറ്റ്, മക്കയിലേക്കുള്ള എൻട്രി പെർമിറ്റ്, മക്കാ ഇഖാമ എന്നിവയുള്ളവർക്ക് പ്രവേശിക്കാം. ഉംറ വിസ, വിസിറ്റ് വിസ തുടങ്ങിയവയിൽ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങിയാൽ അറസ്റ്റുണ്ടാകും. 50,000 റിയാൽ പിഴയും ആറുമാസം ജയിലും നാടുകടത്തലുമാണ് ശിക്ഷ.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വിസകളിൽ എത്തിയവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ല. ഉംറ വിസകളിൽ എത്തിയവർ ഏപ്രിൽ 29നകം സൗദി വിട്ടിരിക്കണം. ദുൽഖഅദ് ഒന്നുമുതൽ ഉംറ വിസയിലോ സന്ദർശക വിസയിലോ ഉള്ളവർ മക്കയിൽ തങ്ങിയാൽ ശിക്ഷയാണ്. ഇതിന് കൂട്ടു നിൽക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഹജ്ജ് സുരക്ഷിതമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.