ഭക്ഷണം കഴിച്ചു കിടന്നുറങ്ങി, ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുന്നു; മലയാളി വിദ്യാർഥി അബുദാബിയിൽ മരിച്ചു

ദുബൈയിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ മലയാളിയായ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് ആണ് മരിച്ചത്. 17 വയസായിരുന്നു. അൽവത്ബ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു സ്റ്റീവ് ജോൺ കുര്യാക്കോസ്

ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് പ്രിൻസി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു ശബ്ദം കേട്ട് ഉണർന്നു. അപ്പോൾ മകൻ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചു.

എന്നാലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനിൽ കുര്യാക്കോസ് നാട്ടിലാണ്. സ്റ്റീവിന് ഒരു സഹോദരിയുണ്ട്.സാന്ദ്ര മേരി കുര്യാക്കോസ്. ഇവർ ഫാഷൻ ഡിസൈനിങ് ഡൽഹിയിൽ പഠിക്കുന്നു. മാലിപ്പാറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ ഇന്ന മൂന്ന് മണിക്ക് സംസ്‌കാര ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *