ബഹ്‌റൈനികൾക്ക് ചൈനയിലേക്ക് ഒരു വർഷത്തേക്ക് വിസയില്ലാതെ യാത്രചെയ്യാം

ബഹ്‌റൈനികൾക്ക് ചൈനയിലേക്ക് ഒരു വർഷത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതി. ചൈന വിദേശകാര്യ മന്ത്രാലയത്തിൻറെ വക്താവ് മാവേ നിംഗ് ആണ് ബഹ്‌റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ചൈനയിലേക്ക് വിസ രഹിത യാത്ര അനുമതി പ്രഖ്യാപിച്ചത്. ഇതോടെ ജൂൺ ഒമ്പത് മുതൽ 2026 ജൂൺ എട്ടു വരെ യാത്ര ചെയ്യുന്നവർക്ക് പാസ്‌പോർട്ടും ടിക്കറ്റും ഉണ്ടെങ്കിൽ ചൈന സന്ദർശിക്കാം.

നേരത്തേ യു.എ.ഇക്കും ഖത്തറിനും പൂർണ വിസ ഇളവുകൾ ചൈന നൽകിയിരുന്നു. നിലവിൽ ബഹ്‌റൈൻ, സൗദി, കുവൈത്ത്, ഒമാൻ എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പ്രഖ്യാപിച്ചത്.
സാധാരണ പാസ്‌പോർട്ടുള്ള ആർക്കും ബിസിനസ്, ടൂറിസം, കുടുംബ സന്ദർശനം തുടങ്ങി അനുവദനീയമായ ഏതൊരു കാരണത്തിനും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തുടരാമെന്നും മാവോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply