കുവൈത്തിലെത്തിയ ഫ്രഞ്ച് യൂറോപ്പ് കാര്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ജീൻ നോയൽ ബാരറ്റിനെയും പ്രതിനിധി സംഘത്തെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സ്വീകരിച്ചു.
ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹും ജീൻ നോയൽ ബാരോട്ടിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഫ്രഞ്ച് മന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്‌മദ് അസ്സബാഹിനെ അഭിസംബോധന ചെയ്ത ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള കത്ത് ആക്ടിങ് പ്രധാനമന്ത്രി ഏറ്റുവാങ്ങി.
ബയാൻ പാലസിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയുടെ ഓഫീസ് മേധാവി ജമാൽ അൽ തിയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി മാസിൻ അൽ ഇസ്സ, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മെഷാരി, ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സബീഹ് അൽ മുഖൈസീം, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെ.ഐ.എ) മാനേജിങ് ഡയറക്ടർ ശൈഖ് സൗദ് സലേം അസ്സബാഹ്, കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ഒലിവിയർ ഗൗവിൻ എന്നിവരും പങ്കെടുത്തു.