പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻഖാന് ദുബായിൽ സ്വീകരണം നൽകി

ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ – ആദ്യ മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസ്സൻഖാന് ദുബായിൽ സ്വീകരണം നൽകി. യുണൈറ്റഡ് പന്തളം അസോസിയേഷൻ (യു.പി.എ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

റിഖാബ് ലൈബ്രറി ഓഡിറ്റോറിയത്തിൽ ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോ ഉദ്ഘാടനം ചെയ്തു. യു.പി.എ സെക്രട്ടറി വിവേക് ജി. പിള്ള അധ്യക്ഷത വഹിച്ചു , റിഖാബ് കോളേജ് ചെയർമാൻ അജ്മൽ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

യു.പി.എ പ്രസിഡന്റ് ചാർലി, സന്തോഷ് രാഘവൻ, ജെയിംസ് മണ്ണിൽ, സിജു പന്തളം, ഹക്കീം വാഴക്കാല, ഷിബു അഷ്റഫ്, ഷാജു ജബ്ബാർ, ശൈലജ ജെയിംസ്, അഖില വിവേക്, ബിതിൻ നീലു, റൈഹാ ഷിബു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഷെയ്ഖ് ഹസ്സൻഖാൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അടുത്തിടെയായി , ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നതിന് വേണ്ടി അമേരിക്കയിലെ ഡെനാലി പർവതത്തിൽ ഇദ്ദേഹം ഇന്ത്യൻ പതാക നാട്ടിയിരുന്നു. ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഷെയ്ഖ് ഹസ്സൻഖാന്റെ വരുംകാല ഉദ്യമങ്ങൾക്ക് യുണൈറ്റഡ് പന്തളം അസോസിയേഷൻ യു.എ.ഇ കമ്മിറ്റി എല്ലാ പിന്തുണയും ചടങ്ങിൽ വാഗ്ദാനം ചെയ്തു.

Leave a Reply